മുസ്ലിംലീഗ് : കെ.എം.എ. ഷുക്കൂര്‍ ഇടുക്കി ജില്ല പ്രസിഡന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/03/1939654-untitled-1.webp?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: മുസ്ലിംലീഗ് ഇടുക്കി ജില്ല പ്രസിഡന്റായി കെ.എം.എ. ഷുക്കൂര്‍, ജന.സെക്രട്ടറിയായി കെ.എസ്. സിയാദ്, ട്രഷററായി ടി.കെ. നവാസ് എന്നിവരെ തെരഞ്ഞെടുത്തു. കെ.എം. ഖാദര്‍കുഞ്ഞ്, കെ.എം. മുഹമ്മദ് മൗലവി, പി.എന്‍. അബ്ദുല്‍ അസീസ്, എ.എം. അബ്ദുല്‍ ഗഫൂര്‍, എം.ബി. സൈനുദ്ദീന്‍ (വൈസ് പ്രസി), സലിം കൈപ്പാടം, ടി.എസ്. ഷംസുദ്ദീന്, പി.എന്‍. സീതി, കെ.എം. സലിം, വി. എം. അബ്ദുല്‍ റസാഖ് (സെക്ര) എന്നിവരെയും തെരഞ്ഞെടുത്തു.
റിട്ടേണിങ് ഓഫിസറും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുമായ പി.എം. സാദിഖലി ജില്ല കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു. എം.എസ്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലിം, പി.എം. അബ്ബാസ്, തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളായ ടി.ടി. ഇസ്മായില്‍, അഡ്വ. അബൂ സിദ്ദീഖ് പ്രസംഗിച്ചു.
.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)