Thodupuzha
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു
തൊടുപുഴ: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് കാ വാലം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. നേരിയ പരുക്കേറ്റ ട്രീസ ജോസിനെ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്കി വിട്ടയച്ചു. വാഹനത്തിലുണ്ടായിരുന്ന മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ.ജോസ് അഗസ്റ്റിന്, ഡ്രൈവര്‍ ഷെല്ബിന് എന്നിവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കായി തൃശൂര്‍ കിലയില്‍ രണ്ടുദിവസങ്ങളിലായി നടന്ന ഏകദിന ശില്പശാലയിലും വാര്‍ഷിക പൊതുയോഗത്തിലും പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം. പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ എത്തിയപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം വിട്ട് റോഡില്‍ മറിയുകയായിരുന്നു. റോഡരികിലെ പോസ്റ്റിലിടിച്ചാണ് വാഹനം നിന്നത്