ChuttuvattomThodupuzha
തപസ്യ കലാസാഹിത്യവേദി ജില്ലാ സമിതി പഠനശിബിരം നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/WhatsApp-Image-2023-08-08-at-23.35.11.jpeg?resize=780%2C470&ssl=1?v=1691562924)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: തപസ്യ കലാസാഹിത്യവേദി ജില്ലാ സമിതിയുടെ പഠനശിബിരം നടന്നു. സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി ജി ഹരിദാസ് പഠനശിബിരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി കെ സുധാകരന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ സി. റെജിത്കുമാര്‍ , വി.കെ. ബിജു എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. തുടര്‍ന്ന് നടന്ന സമാദരണസദസ്സില്‍ സംസ്ഥാനതല സ്വാമി വിവേകാനന്ദന് യുവ പ്രതിഭാ പുരസ്കാരം നേടിയ വന്യജീവിഫോട്ടോഗ്രാഫര്‍ അനീഷ് ജയനെ അനുമോദിച്ചു. കവയിത്രി സുമ ഗോപിനാഥ് , കെ വി ഗോപകുമാര്‍ , ജില്ലാ ജനറല്‍ സെക്രട്ടറി എസ് എന്‍ ഷാജി , ജില്ലാ സെക്രട്ടറി എം എം മഞ്ജുഹാസന്‍ എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)