ChuttuvattomIdukkiThodupuzha
ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
തൊടുപുഴ: ഇടുക്കി ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് തൊടുപുഴ ന്യൂമാൻ കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു.മുനിസിപ്പൽ കൗൺസിലർ പി.ജി.രാജശേഖരൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ഡോണി ജോർജ് അധ്യക്ഷത വഹിച്ചു. ന്യൂമാൻ കോളേജ് ഫാ. ബെൻസൺ എൻ.ആന്റണി മുഖ്യ പ്രഭാക്ഷണം നടത്തി യോഗത്തിൽ സംസ്ഥാന സെക്രട്ടറി റിയാസ് ഇ.കെ, സാദിഖ് എം.എം,ഷാജി. പോൾ,അസിഫ് വി.എസ് എന്നിവർ പ്രസംഗിച്ചു. സീനിയർ , ജൂനിയർ , സബ് ജൂനിയർ , വിഭാഗങ്ങളിലായാണ് ചാമ്പ്യൻഷിപ്പ് നടന്നത്. ഇതിൽ നിന്നും സെലക്ഷൻ ലഭിക്കുന്നവർക്ക് നവംബർ 11 മുതൽ 14 വരെ വയനാട് നടക്കുന്ന സംസ്ഥാന ചാംമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരക്കാം.