ChuttuvattomThodupuzha
കാർ ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/08/accident39.jpg?resize=780%2C450&ssl=1?v=1629822206)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കാർ ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്.ശങ്കരപ്പിള്ളി അറയാനിപ്പാറ കൂഴശ്ശേരിയിൽ രാഘവനാണ് (78) പരിക്കേറ്റത്.ബുധനാഴ്ച രാത്രി 7.30 ഓടെ മുട്ടം കെഎസ്ഇബി സബ് സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. മൂലമറ്റത്ത് നിന്നും തൊടുപുഴയിലേക്ക് പോയ കാറ് നിയന്ത്രണം നഷ്ട്ടപെട്ട് രാഘവനെ ഇടിക്കുകയായിരുന്നു. ഇടിച്ച കാറിൽ തന്നെ ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുട്ടം പോലീസ് അപകടസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)