IdukkiLocal Live
ഇടുക്കി കളക്ടറേറ്റില്‍ പരിസ്ഥിതി ദിനം ആചരിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/IMG-20240605-WA0027.jpg?resize=780%2C470&ssl=1?v=1717590695)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി : ഇടുക്കി കളക്ടറേറ്റില്‍ പരിസ്ഥിതി ദിനം ആചരിച്ചു. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് , ജില്ലാ പോലീസ് മേധാവി ടി. കെ വിഷ്ണു പ്രദീപ് എന്നിവര്‍ ഇടുക്കി കളക്ടറേറ്റ് വളപ്പില്‍ വൃക്ഷതൈ നട്ടു. പരിസ്ഥിതി സംരക്ഷണത്തില്‍ നമ്മുടെ ജില്ലയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. പൊതുഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കിയും അനാവശ്യമായി മരങ്ങള്‍ മുറിക്കാതെയും വരും തലമുറയ്ക്ക് മാതൃക കാട്ടണമെന്ന് കളക്ടര്‍ പറഞ്ഞു. പരിസ്ഥിതി സ്നേഹം ഒരു ദിവസത്തെ ആഘോഷം മാത്രമായി ചുരുക്കാതെ എപ്പോഴും പ്രകൃതിയോട് കരുതല്‍ കാട്ടണമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. കളക്ടറേറ്റിലെ ജീവനക്കാര്‍ , പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)