Muttom

കോളപ്ര മഞ്ഞപ്ര സ്വദേശികളായ ദമ്പതികളെ കാണാതായിതായി പരാതി

മുട്ടം : ദമ്പതികളേയും രണ്ട് കുട്ടികളേയും കാണാതായതായി പരാതി. കോളപ്ര മഞ്ഞപ്ര സ്വദേശി വിഷ്ണു (29) ,ഭാര്യ ആര്യ (28) മക്കളായ അലംകൃത (3) ,അങ്കിത് (7 മാസം) എന്നിവരെയാണ് ചൊവ്വാഴ്ച വൈകിട്ട് മുതല്‍ കാണാതായത്. ബന്ധുക്കള്‍ മുട്ടം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആര്യയുടെ വീടായ അറക്കുളത്തിന് പോകുകയാണ് എന്ന് പറഞ്ഞാണ് ഇവര്‍ വീട് വിട്ട് ഇറങ്ങിയത്.ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. ഇവരെ കണ്ടെത്തുന്നതിനായി വിവിധ തലത്തിലുള്ള അന്വേഷണം നടന്നു വരുന്നതായി മുട്ടം പോലീസ് പറഞ്ഞു. ഇവരെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെക്കാണുന്ന ഫോണ്‍ നമ്പറുകളില്‍ അറിയിക്കേണ്ടതാണ്.
ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ മുട്ടം – 94 97 94 7300, എസ്‌ഐ മുട്ടം- 94 97 93 22 87 മുട്ടം പോലീസ് സ്റ്റേഷന്‍ 04862257777.

 

Related Articles

Back to top button
error: Content is protected !!