ChuttuvattomThodupuzha

മുട്ടം എഞ്ചിനീയറിങ് കോളേജിന് എതിര്‍വശത്ത് മരം കടപുഴകി വീണു

തൊടുപുഴ :റോഡിലേക്ക് മരം കടപുഴകി വീണ് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മലങ്കര എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുളള മരമാണ് റോഡിലേക്ക് വീണത്. വ്യാഴാഴ്ച 4:45 ഓടെയാണ് മുട്ടം എഞ്ചിനീയറിംങ് കോളേജിന്റെ എതിര്‍വശത്തേക്ക് മരം കടപുഴകി വീണത്. തൊടുപുഴ ഫയര്‍ ഫോഴ്സ് പ്രവര്‍ത്തകര്‍ എത്തി മരം മുറിച്ചു മാറ്റിയതിനെ തുടര്‍ന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍സലാമിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.

Related Articles

Back to top button
error: Content is protected !!