ChuttuvattomThodupuzha

തൊടുപുഴ – പുളിയന്‍മല സംസ്ഥാന പാതയില്‍ അപകടം പതിവാകുന്നു

മൂലമറ്റം: തൊടുപുഴ – പുളിയന്‍മല സംസ്ഥാന പാതയില്‍ അപകടം പതിവാകുന്നു. സംസ്ഥാന പാതയില്‍ മൂന്ന് വെള്ളവരകളാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.എന്നാല്‍ ഇപ്പോള്‍ പല സ്ഥലത്തും നടുക്കുള്ള വരകളേ കാണാനുള്ളു. ഇരു വശത്തിലെ വരകള്‍ പുല്ല് കയറി മൂടി കിടക്കുന്നു. റോഡിന്റെ ഓടകള്‍ തെളിച്ചിട്ട് വര്‍ഷങ്ങളായി. ഓടയിലൂടെ ഒഴുകേണ്ട വെള്ളം റോഡിലൂടെ ഒഴുകി റോഡില്‍ പായല്‍ പിടിച്ച് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ തെന്നിമാറി അപകടത്തില്‍ പെടുന്നു. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തില്‍ പെടുന്നത്.ഇതിനെല്ലാം പുറമേ റോഡിന് ഇരുവശത്തും താമസിക്കുന്നവര്‍ അവരുടെ പുരയിടങ്ങളിലെ കാടുകള്‍ വെട്ടി റോഡിലേക്ക് ഇടുന്നു. അതും ഓടകള്‍ അടയാന്‍ കാരണമാകുന്നു.

അറക്കുളം പന്ത്രണ്ടാം മൈലിലും കാഞ്ഞാര്‍ കുരിശുപള്ളിക്ക് സമീപവും ക്രാഷ് ബാരിയര്‍ സ്ഥാപിക്കണമെന്നും പന്ത്രണ്ടാം മൈലിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്നാശ്യപ്പെട്ട് മാസങ്ങള്‍ക്ക് മുമ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്‍കിയിരുന്നു.  മന്ത്രി പൊതുമരാമത്ത് അധികാരികളെ വിളിച്ച് വിവരവും പറഞ്ഞിരുന്നു.എന്നാല്‍ പന്ത്രണ്ടിലെ വെള്ളക്കെട്ടിനും , കാഞ്ഞാര്‍ കുരിശ് പള്ളിക്കു സമീപം ക്രഷ്ബാരിയര്‍ മാത്രമാണ് പരിഹാരം ഉണ്ടായത് . മറ്റ് സ്ഥലങ്ങളില്‍ പരിഹാരം ഉണ്ടായില്ലന്ന് മാത്രമല്ല പന്ത്രണ്ടാം മൈലില്‍ കഴിഞ്ഞ ദിവസം കാര്‍ മറിഞ്ഞ് ഒരു വയോധിക അപകടത്തില്‍ പെട്ടിരുന്നു. തൊടുപുഴ – പുളിയന്‍മല സംസ്ഥാന പാതയില്‍ അപകടം നിത്യസംഭവമായി മാറിയിരിക്കുകയാണ്.

Related Articles

Back to top button
error: Content is protected !!