ChuttuvattomThodupuzha

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ അഗ്രി സ്‌കൂള്‍ തുടങ്ങും; കാംസഫ്

തൊടുപുഴ: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ പുതിയതായി സര്‍വ്വീസില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ക്ക് ആവിശ്യമായ പരിശീലനം നല്‍കാന്‍ അഗ്രി സ്‌കൂള്‍.പരിശീലനം തുടങ്ങാന്‍ ജോയിന്റ് കൗണ്‍സില്‍ അംഗ സംഘടനയായ കേരള അഗ്രികള്‍ച്ചറല്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഫെഡറഷന്‍ (കാംസഫ് ) സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. ആദ്യഘട്ട പരിശീലനപരിപാടി ഓഗസ്റ്റ് മാസത്തില്‍ തൃശൂരില്‍ ആരംഭിക്കും. തൊടുപുഴ ജോയിന്റ് കൗണ്‍സില്‍ ഭവനില്‍ ചേര്‍ന്ന കാംസഫ് സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനിച്ചത്. സംസ്ഥാന കമ്മിറ്റിയോഗം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ട്രഷര്‍ കെ.പി. ഗോപകുമാര്‍ ഉദ്ഘാടനം
ചെയ്തു.സംസ്ഥാന പ്രസിഡന്റ് എന്‍.കെ സതീഷ് അധ്യക്ഷത വഹിച്ചു. കാംസഫ് ജനറല്‍ സെക്രട്ടറി സതീഷ് കണ്ട്ല, ട്രഷറര്‍ സായൂജ് കൃഷ്ണന്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം
ഡി. ബിനില്‍, പ്രസാദ് കരുവാളം, കെ.ബി അനു, ആര്‍. സരിത, അഭിലാഷ്, എ.കെ സുഭാഷ്, എം.കെ സുരേഷ്, ഷാജി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. ക്ഷാമബത്ത കുടിശിക അനുവദിക്കുക, ശമ്പള പരിഷ്‌ക്കരണ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുക, ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിക്കുക, സംസ്ഥാനത്തെ സാമ്പത്തികമായി തകര്‍ക്കുന്ന കേന്ദ്രനയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജോയിന്റ് കൗണ്‍സില്‍ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കലേക്കും, ജില്ലാ കേന്ദ്രങ്ങളിലേക്കും 22 ന് നടത്തുവാന്‍ നിശ്ചയിച്ചിട്ടുള്ള മാര്‍ച്ചും,ധര്‍ണ്ണയും വിജയിപ്പിക്കുവാന്‍ മുഴുവന്‍ കൃഷി വകുപ്പ് ജീവനക്കാരും രംഗത്തിറങ്ങണമെന്നും സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്തു.

 

Related Articles

Back to top button
error: Content is protected !!