ArakkulamChuttuvattom

അറക്കുളം ഉപജില്ലാ കലോത്സവം ആറ് മുതൽ

അ​റ​ക്കു​ളം: ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം തിങ്കൾ മുതൽ ബുധൻ വരെ അ​റ​ക്കു​ളം സെ​ൻറ് മേ​രീസ് ഹ​യ​ർ സെ​ക്ക​ന്ററി സ്കൂ​ളി​ൽ ന​ട​ക്കും. 48 സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള 1500ഓ​ളം വി​ദ്യാ​ർത്ഥിക​ൾ 12 വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ക​ലോ​ത്സ​വ​ത്തി​ൻറെ ന​ട​ത്തി​പ്പി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെമ്പർ പ്രൊഫ. എം.​ജെ. ജേ​ക്ക​ബ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻറ് കെ.​എ​സ്. വി​നോ​ദ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷി​ബു ജോ​സ​ഫ്, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് മ​ണ്ണു​കു​ശു​മ്പി​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻറ് സു​ബി ജോ​മോ​ൻ, മെമ്പർമാരായ ഗീ​ത തു​ള​സീ​ധ​ര​ൻ, പി.​എ. വേ​ലു​ക്കു​ട്ട​ൻ, കൊ​ച്ചു​റാ​ണി ജോ​സ്, കെ.​എ​ൽ. ജോ​സ​ഫ്, ടോ​മി വാ​ളി​കു​ളം തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ച​ത്. അ​റ​ക്കു​ളം സെ​ൻറ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ അ​വി​ര ജോ​സ​ഫ് ജ​ന​റ​ൽ ക​ൺ​വീ​ന​റും ഹെ​ഡ്മി​സ്ട്ര​സ് ഷാ​നി ജോ​ൺ ജോ​യി​ൻറ് ക​ൺ​വീ​ന​റും അ​റ​ക്കു​ളം എ​ഇ​ഒ കെ.​എ. ന​ജീ​ബ് ട്ര​ഷ​റ​റു​മാ​ണ്. ക​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ലോ​ഗോ മ​ത്സ​ര​ത്തി​ൽ തു​ട​ങ്ങ​നാ​ട് സെ​ൻറ് തോ​മ​സ് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ൻ സി​ജോ​മോ​ൻ ജോ​സ​ഫ് സ​മ്മാ​നം നേ​ടി.

Related Articles

Back to top button
error: Content is protected !!