Thodupuzha

വൈ​ദ്യു​തി ബോ​ർ​ഡി​ന് ഇ​ള​വ് ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന് അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നം

മൂ​ല​മ​റ്റം: പൊ​തു​വ​ഴി​യി​ൽ മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വ​ത്തി​ൽ വൈ​ദ്യു​തി ബോ​ർ​ഡി​ന് ഇ​ള​വ് ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന് അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നം. ഇ​ന്ന​ലെ ചേ​ർ​ന്ന പ്ര​ത്യേ​ക ക​മ്മി​റ്റി യോ​ഗ​മാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.

മേ​യ് 31ന് ​വൈ​ദ്യു​തി ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സ​ൽ​ക്കാ​ര​ത്തി​ലെ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും ഡി​സ്പോ​സി​ബി​ൾ ഉ​ത്പ​ന്ന​ങ്ങ​ളും പ​ഞ്ചാ​യ​ത്തി​ന്‍റെ സ്ഥ​ല​ത്തി​ട്ട് ക​ത്തി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് 10,000 രൂ​പ പി​ഴ​യ​ട​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വൈ​ദ്യു​തി ബോ​ർ​ഡി​ന് പ​ഞ്ചാ​യ​ത്ത് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ഇ​തി​നു​ള്ള മ​റു​പ​ടി​യാ​യി പി​ഴ​യൊ​ടു​ക്കു​ന്ന​തി​ൽ​നി​ന്നും ഇ​ള​വ് ന​ൽ​ക​ണ​മെ​ന്ന​ഭ്യ​ർ​ഥി​ച്ച് വൈ​ദ്യു​തി ബോ​ർ​ഡ് പ​ഞ്ചാ​യ​ത്തി​ന് ക​ത്ത് ന​ൽ​കി. തു​ട​ർ​ന്നാ​ണ് പി​ഴ​യൊ​ടു​ക്കു​ന്ന​തി​ൽ​നി​ന്നും വൈ​ദ്യു​തി ബോ​ർ​ഡി​നെ ഒ​ഴി​വാ​ക്കാ​നാ​കി​ല്ലെ​ന്ന് ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ച​ത്.

Related Articles

Back to top button
error: Content is protected !!