ChuttuvattomKarimannur

പന്നൂര്‍ ശ്രീവരാഹ സ്വാമി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു

കരിമണ്ണൂര്‍ : പന്നൂര്‍ ശ്രീവരാഹ സ്വാമി ക്ഷേത്രത്തില്‍ പത്തൊന്‍പതാമത് ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. 23 ന് സമാപിക്കും. മുഖ്യയജ്ഞാചാര്യന്‍ ഭാഗവതതിലകം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പുല്ലയില്‍ ഇല്ലം ചേര്‍ത്തലയുടെ നേതൃത്വത്തിലാണ് യജ്ഞം നടക്കുന്നത്. ക്ഷേത്രം മേല്‍ശാന്തി സുമേഷ് ശര്‍മ്മ ഭദ്രദീപ പ്രകാശനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ക്ഷേത്രം മുന്‍ സെക്രട്ടറി പന്നൂര്‍ കൊണ്ടാട്ടുമഠം കെ.എന്‍.സോമശേഖരന്‍ തയ്യാറാക്കിയ പന്നൂര്‍ ശ്രീവരാഹ സ്വാമി ക്ഷേത്രമാഹാത്മ്യം എന്ന ഐതിഹ്യ പുസ്തകത്തിന്റെ പ്രകാശനവും അനുഗ്രഹ പ്രഭാഷണവും ഇഞ്ചപ്പിള്ളി ശങ്കരന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു.

 

Related Articles

Back to top button
error: Content is protected !!