ChuttuvattomMuttom

മുലയൂട്ടല്‍ വാരാചരണം; ജില്ലാതല ഉദ്ഘാടനം നടത്തി ആരോഗ്യവകുപ്പ്

മുട്ടം: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും സെമിനാറും മുട്ടം സി.എച്ച്. സിയില്‍ നടന്നു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനി സാബു ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലാലിജോയ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സുരേഷ് വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ഗ്ലോറി.കെ. പൗലോസ്, പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി അഗസ്റ്റിന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ദേവസ്യ, വൈസ് പ്രസിഡന്റ് ജോസ് ജോസഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സരള എ.സി എന്നിവര്‍ പ്രസംഗിച്ചു.’മുലയൂട്ടലും ജോലിയും ഒരുമിച്ചു കൊണ്ടു പോകാം’ എന്നതാണ് ഈ വര്‍ഷത്തെ വാരാചരണത്തിന്റെ പ്രമേയം. മുലയൂട്ടുന്നതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുക, അമ്മമാര്‍ക്ക് പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുക, തൊഴിലിടങ്ങളില്‍ മുലയൂട്ടുന്നതിനായി സൗകര്യം ഉറപ്പുവരുത്തുക എന്നിവ വാരാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങളാണ് ഓഗസ്റ്റ് ഒന്നുമുതല്‍ ഏഴ് വരെയാണ് ഇത് ആചരിക്കുന്നത്. സെമിനാര്‍, അമ്മമാര്‍ക്കായി ക്വിസ് മത്സരം എന്നിവയും നടത്തി.

Related Articles

Back to top button
error: Content is protected !!