ChuttuvattomThodupuzha

ഗതാഗത ഉപദേശ സമിതിയുടെ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് സിഐടിയു

തൊടുപുഴ: നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി കഴിഞ്ഞദിവസം ചേര്‍ന്ന ഗതാഗത ഉപദേശക സമിതി യോഗം എടുത്തിട്ടുള്ള തീരുമാനങ്ങള്‍ അപ്രായോഗികമാണെന്ന് ഓട്ടോ ടാക്‌സി ആന്റ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു തൊടുപുഴ ഏരിയ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നഗരത്തില്‍ നടപ്പില്‍ വരുത്താന്‍ ഉതകുന്ന രീതിയിലുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ നിവേദനം നഗരസഭാ ചെയര്‍മാന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതാണ്.പട്ടണത്തില്‍ ഗതാഗതക്കുരുക്ക് ഏറെ ഉണ്ടാവുന്നത് പ്രൈവറ്റ് ബസ്റ്റാന്റിന്റെ മുന്നിലെ പാലാ റോഡിലും മോര്‍ ജംഗ്ഷനിലുമാണ്.

തൊടുപുഴ പട്ടണത്തിലെ ഓട്ടോ ടാക്‌സി മേഖലയിലെ ട്രേഡ് യൂണിയനുകളുടെ പ്രതിനിധികളെ ആരെയും പങ്കെടുപ്പിക്കാതെ സ്വകാര്യ ബസ് ഉടമകളെയും , റസിഡന്‍സ് അസോസിയേഷനുകളുടെ പ്രതിനിധികളെയും, വ്യാപാര വ്യവസായ മേഖലകളിലെ പ്രമുഖരെയും വിളിച്ചിരുത്തിയാണ് ഗതാഗത ഉപദേശക സമിതി തീരുമാനങ്ങള്‍ എടുത്തത്‌.
ഇത്തരം നടപടികള്‍ ഒരിക്കലും ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് ഗുണകരമാവില്ല. ബന്ധപ്പെട്ടവര്‍ എല്ലാവരെയും ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്ത് തൊടുപുഴയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം മുഴുവന്‍ തൊഴിലാളികളെയും അണിനിരത്തിക്കൊണ്ട് വലിയ പ്രതിഷേധ പ്രക്ഷോഭ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമെന്നും ഓട്ടോ ടാക്‌സി& ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു തൊടുപുഴ ഏരിയ കമ്മിറ്റി അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!