ChuttuvattomThodupuzha

വീട്ടില്‍ വന്ന് വോട്ട് ഒന്നാം ഘട്ടം -വിജയകരമായി പൂര്‍ത്തിയായി

തൊടുപുഴ:2024 ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തൊടുപുഴ എല്‍എസിയിലെ വീട്ടില്‍ നിന്ന് വോട്ട് എന്ന പദ്ധതി പ്രകാരമുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 85 വയസ്സിന് മുകളില്‍ ഉള്ളവരും,ഫിസിക്കലി ഡിസേബിള്‍ ആയിട്ടുള്ളവരുമാണ് ഇപ്രകാരം വോട്ട് ചെയ്യുവാനുള്ള അര്‍ഹത ഉള്ളത് -ആകെ ലിസ്റ്റ് ചെയ്യപ്പെട്ട അര്‍ഹരായ 1696 പേരില്‍ 1560 പേരുടെ വോട്ടിംഗ് പൂര്‍ത്തിയായി ഇതിനായി 80 വനിതാ പോളിംഗ് ഓഫീസര്‍മാരെ ഇരുപ്പത്തിമൂന്ന് ടീമുകള്‍ ആയി 216 പോളിംഗ് സ്റ്റേഷന്‍പരിധിയില്‍ നിയോഗിച്ചു. കൂടാതെ ബൂത്ത് ലെവല്‍ ഓഫീസര്‍ ,പോലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവര്‍ അടങ്ങുന്നതാണ് പോളിംഗ് ടീം.

ലിസ്റ്റില്‍ ശേഷിക്കുന്നവര്‍ക്കായി ഏപ്രില്‍ 24 വരെ രണ്ടാംഘട്ട വോട്ടെടുപ്പ് നടപടികള്‍ ഉണ്ടായിരിക്കുന്നതാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തൊടുപുഴ എല്‍. എ.സിയുടെ അസിസ്റ്റന്റ് റിട്ടേണിംഗ് ആഫിസറുംഇടുക്കി സബ് കളക്ടറും ആയ ഡോ.അരുണ്‍ എസ് നായര്‍ ഐ. എ .എസിന്റെ മേല്‍നോട്ടത്തില്‍ ആബ്‌സെന്‍ഡീസ് വോട്ടിംഗ് നോഡല്‍ ഓഫീസറും -തൊടുപുഴ ഭൂരേഖ തഹസില്‍ദാരു മായ കെ.എച്ച് സക്കീറിനെയും താലൂക്ക് ഓഫീസ് ടീമംഗങ്ങളെയും നേതൃത്വത്തിലാണ് നടന്നത്.

Related Articles

Back to top button
error: Content is protected !!