Local LiveMuttom

കുടിവെള്ളത്തില്‍ എണ്ണ കലര്‍ന്നുവെന്ന് പരാതി: ജലവിതരണം നിര്‍ത്തിവയ്ക്കാന്‍ കളക്ടറുടെ നിര്‍ദ്ദേശം

മുട്ടം : കണ്ണാടിപ്പാറ- കരിക്കാനമ്പാറ ഭാഗത്തേക്ക് വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ എണ്ണ കലര്‍ന്നുവെന്ന് പരാതി.ജലവിതരണം നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. നിരവധി കുടുംബങ്ങളാണ് ഈ കുടിവെള്ള സ്രോതസിനെ ആശ്രയിക്കുന്നത്. ഒഴുക്കില്ലാതെ നിശ്ചലമായ ജലവിതാനം ആയതിനാല്‍ സ്വാഭാവികമായി ഉണ്ടാകുന്ന സാഹചര്യമെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ പ്രാഥമിക നിഗമനം. അടിയന്തരമായി കിണര്‍ വൃത്തിയാക്കുന്നതിനും പരിശോധനകള്‍ നടത്തി മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

Related Articles

Back to top button
error: Content is protected !!