Thodupuzha

സമഗ്ര ശിക്ഷ കേരള; സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍ സൂചനാ സമരം നടത്തി

 

 

തൊടുപുഴ: സമഗ്ര ശിക്ഷ കേരള പൊതു വിദ്യാലയങ്ങളിലെ സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍ സൂചനാ സമരം നടത്തി.11-ാം ശമ്പള കമ്മീഷന്‍ പ്രകാരമുളള ശമ്പള പരിഷ്‌ക്കരണ ആനുകൂല്യം സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍ക്കും നല്‍കുക, സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍ക്ക് അനുകൂലമായ കേരള ഹൈക്കോടതി വിധിയും സംസ്ഥാന ഭിന്നശേഷി കമ്മീഷ്ണറേറ്റിന്റെ വിധിയും നടപ്പിലാക്കുക, പാര്‍ട് ടൈം ആയി കരാര്‍ ചെയ്ത് ഫുള്‍ ടൈം ആയി ജോലി ചെയ്യിക്കുന്ന നടപടി അവസാനിപ്പിക്കുക, നാല് വര്‍ഷങ്ങളായി വെട്ടിക്കുറച്ച ശമ്പളം അരിയര്‍ പ്രകാരം പുനഃസ്ഥാപിച്ച് നല്‍കുക, തുല്യ ജോലിക്ക് തുല്യവേതനമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരു സമരം. സമഗ്ര ശിക്ഷാ കേരള തൊടുപുഴ ജില്ലാ ഓഫീസിന് മുമ്പില്‍ നടത്തിയ സൂചനാ സമരം എസ്.ടി.എ ജില്ലാ പ്രസിഡന്റ് പ്രിയ.എസ്. കുമാര്‍ ഉദ്ഘാടനം ചെയതു. സെക്രട്ടറി ആര്യ രാഹുല്‍ അദ്ധ്യക്ഷയായി. ദിനി.കെ.സി, സീനത്ത്ത്.ടി.എ. തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!