Thodupuzha

കോണ്‍ഗ്രസ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്:മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി തള്ളി

തൊടുപുഴ: തൊടുപുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പട്ടവരുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി തള്ളി. ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യുവിന്റെ കാര്‍ തകര്‍ക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. ഈ സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന 75 പേരടക്കം 85 പേരുടെ പേരില്‍ കേസ് ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് എടുത്തിരുന്നു. കേസിലെ മുഴുവന്‍ പ്രതികളുടെയും ജാമ്യാപേക്ഷയാണ് തള്ളിയത്. ഈ സംഘര്‍ഷത്തിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ബിലാല്‍ സമദിന്റെ കണ്ണിനു ഗുരുതര പരുക്കേറ്റത്. ഒന്നാം പ്രതിയായാണ് ബിലാലിനെ ചേര്‍ത്തിരിക്കുന്നത്. ബിലാലിപ്പോള്‍ മധുരയിലെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലാണ്.

 

 

Related Articles

Back to top button
error: Content is protected !!