Thodupuzha

കടയ്ക്ക് തീവച്ച കേസിലെ പ്രതി പിടിയില്‍

 

 

തൊടുപുഴ: കടയ്ക്ക് തീവച്ച കേസില്‍ പ്രതിയെ തൊടുപുഴ പോലീസ് പിടികൂടി. ചെരുപുറത്ത് അനസിനെയാണ് തൊടുപുഴ സി.ഐ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. തൊടുപുഴ വാട്ടര്‍ അഥോറിട്ടി റോഡില്‍ വെളിയത്ത് ലോഡ്ജിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഓലിക്കല്‍ ഷാജിയുടെ കടയ്ക്കാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പ്രതി തീയിട്ടത്. കെട്ടിടത്തിലെ ജലവിതരണ പൈപ്പിലേക്ക് തീ പടര്‍ന്നതിനെ തുടര്‍ന്ന് പൈപ്പ് പൊട്ടി വെള്ളം ഒഴുകി തീ അണയുകയായിരുന്നു. സമീപത്തെ സ്ഥാപനങ്ങളിലുള്ള സി.സി.ടി.വികളില്‍ നിന്ന് ലഭിച്ച ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലാകുന്നത്.

Related Articles

Back to top button
error: Content is protected !!