Thodupuzha

ലഹരി വിമുക്ത സെമിനാറും സൈക്കിള്‍ റാലിയും

 

തൊടുപുഴ: ജില്ലാ എക്സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി മിഷനുമായി സഹകരിച്ച് ബോധവല്‍ക്കരണ സെമിനാറും സൈക്കിള്‍ റാലിയും സംഘടിപ്പിച്ചു. കോലാനി പുതുവത്സര റസിഡന്റ്സ് അസോസിയേഷന്‍, വിന്നേഴ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ്, ഒരുമ സാംസ്‌കാരിക വേദി എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടി മുനിസിപ്പല്‍ കൗണ്‍സിലര്‍ കവിത വേണു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കവിത അജി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മണക്കാട് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ്. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. സിയാദ്, വനിതാ എക്സൈസ് ഓഫീസര്‍ സിന്ധു എന്നിവര്‍ ക്ലാസ് നയിച്ചു. കോലാനി ജുമാ മസ്ജിദ് ഇമാം ഷിബിലി നദ്വി, ജില്ലാ യൂത്ത് ക്ലബ്ബ് യൂണിയന്‍ സെക്രട്ടറി എന്‍. രവീന്ദ്രന്‍, വിന്നേഴ്സ് ക്ലബ്ബ് പ്രസിഡന്റ് മാഹിന്‍ ഷാ, അബ്ദുള്‍ റസാക്ക്, എ.പി. മുഹമ്മദ് ബഷീര്‍, വി.എന്‍. ബിനോയി എന്നിവര്‍ പ്രസംഗിച്ചു. ക്വിസ് മത്സരവും നടത്തി.

Related Articles

Back to top button
error: Content is protected !!