Thodupuzha

ലൈന്‍ പൊട്ടിവീണത് പരിഭ്രാന്തി പരത്തി

തൊടുപുഴ: നഗരമധ്യത്തിലെ തിരക്കേറിയ റോഡില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണത് പരിഭ്രാന്തി പരത്തി. ഒഴിവായത് വലിയ അപകടം. വെളളി വൈകിട്ട് 5 ഓടെ തൊടുപുഴ മാര്‍ക്കറ്റ് റോഡില്‍ കപ്പേളക്ക് സമീപമാണ് റോഡിന് കുറുകെ വലിച്ചിരുന്ന ലൈന്‍ പൊട്ടിവീണത്. ഉടന്‍ സമീപത്തെ വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കി ഗതാഗതം നിയന്ത്രിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. വിവരമറിയിച്ചതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി ജീവനക്കാരെത്തി ലൈന്‍ മാറ്റി സ്ഥാപിച്ചു. വൈദ്യുതി ലൈനുകളുടെ സുരക്ഷ പരിശോധിച്ച് ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!