Thodupuzha

പരിസ്ഥിതി പക്ഷാചരണം

 

മൂലമറ്റം: ഇടുക്കി സംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ ആരംഭിച്ച പരിസ്ഥിതി പക്ഷാചരണം സമാപിച്ചു. കോള പ്ര ഉണർവ് റെസിഡൻസ് അസോസിയേഷന്റെ സഹകരണത്തോടെ കോളപ്രയിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡൻറ് റോയ്.ജെ. കല്ലറങ്ങാട്ടും അസോസിയേഷൻ രക്ഷാധികാരി തോമസ് വെച്ചുരും ചേർന്ന് വ്യക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.

പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയിൽ നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വിവിധ കേന്ദ്രങ്ങളിൽ വ്യക്ഷത്തൈ നടീൽ , പരിസ്ഥിതി പ്രവർത്തകരെ ആദരിക്കൽ , ബോധവൽകരണ പരിപാടികൾ എന്നിവ നടത്തി.

ജോസ് മാറാട്ടിൽ , സിജിൻ സ്കറിയ , ടോം കണയങ്കവയൽ , ഫ്രാൻസീസ് കരിമ്പാനി , ദിലീപ് കുമാർ കറ്റ് വീട്ടിൽ , മനോജ് താഴത്തു ചോന്നാട്ട് , പ്രസാദ് മന്നാട്ട് , ചന്ദ്രൻ ചോന്നാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!