Kerala

വെളളിയാഴ്ച്ചകളില്‍ പരീക്ഷകള്‍ ഒഴിവാക്കണം; ആവശ്യവുമായി മുസ്ലീം സംഘടനകള്‍

തിരുവനന്തപുരം : പൊതു പരീക്ഷകള്‍ വെള്ളിയാഴ്ചകളില്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി മുസ്ലിം സംഘടനകള്‍ രംഗത്ത്. ന്യൂനപക്ഷ കമ്മീഷന്‍ അംഗങ്ങള്‍ ചുമതലയേറ്റ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. ബുധനാഴ്ച്ച ന്യൂനപക്ഷ മന്ത്രി വി. അബ്ദുറഹ്‌മാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ന്യൂനപക്ഷ സംഘടനകളുടെ യോഗത്തിലാണ് സംഘടനകള്‍ വിവിധ ആവശ്യവുമായി രംഗത്തെത്തിയത്.

വെള്ളിയാഴ്ചകളില്‍ പരീക്ഷകള്‍ സംഘടിപ്പിക്കുന്നത് പ്രത്യേക ആരാധനാ കര്‍മ്മത്തെ ബാധിക്കുന്നുണ്ടെന്നാണ് മുസ്ലിം സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് വെള്ളിയാഴ്ചകളിലെ പരീക്ഷകള്‍ പുനഃക്രമീകരിക്കണമെന്ന ആവശ്യമാണ് മുസ്ലിം സംഘടനകള്‍ മുന്നോട്ട് വയ്ക്കുന്നത്. ഒപ്പം മലബാറിലെ പ്ലസ് വണ്‍, പ്ലസ് ടു സീറ്റ് പ്രതിസന്ധി പരിഹരിക്കാനുള്ള നടപടി എത്രയും വേഗം ഉണ്ടാകണമെന്ന ആവശ്യവും ഇതോടൊപ്പമുണ്ട്.ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് എത്രയും വേഗം നടപ്പാക്കണം എന്നാണ് ക്രൈസ്തവ സംഘടനകളുടെ ആവശ്യം. ക്രൈസ്തവരുടെ ഉന്നമനത്തിനായി തയ്യാറാക്കിയ റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നു എന്ന ആക്ഷേപം ക്രൈസ്തവ സംഘടനകള്‍ക്കിടയില്‍ രൂക്ഷമാണ്.ന്യൂനപക്ഷ കമ്മീഷന്‍ അംഗങ്ങള്‍ പുതുതായി സ്ഥാനമേറ്റതിന് പിന്നാലെയാണ് യോഗം വിളിച്ചത്. വിവിധ ന്യൂനപക്ഷങ്ങള്‍ മുന്നോട്ട് സമര്‍പ്പിച്ച കാര്യങ്ങള്‍ പരിഗണിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്രം ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുകയാണെന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!