Thodupuzha

ഈ​സ്റ്റ​ർ​ വി​പ​ണി​യി​ൽ മ​ത്സ്യം, ഇ​റ​ച്ചി​ക്കോ​ഴി വി​ല കുതിച്ചുക​യ​റി.​

തൊ​ടു​പു​ഴ: ഈ​സ്റ്റ​ർ​ വി​പ​ണി​യി​ൽ മ​ത്സ്യം, ഇ​റ​ച്ചി​ക്കോ​ഴി വി​ല കുതിച്ചുക​യ​റി.​മ​ത്സ്യ​ത്തി​നു 10 മു​ത​ൽ 25 ശ​ത​മാ​നം വ​രെ​വി​ല ഉ​യ​ർ​ന്നു. ഇ​റ​ച്ചി​ക്കോ​ഴി കി​ലോ​യ്ക്ക് 130-135രൂ​പ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ വി​ല.

ഇ​റ​ച്ചി​ക്കോ​ഴി​ക്ക് ഏ​താ​നും നാ​ളു​ക​ളാ​യി ഉ​യ​ർ​ന്ന​വി​ല​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.​ഈ​സ്റ്റ​ർ എ​ത്തി​യ​തോ​ടെ ശ​നി​യാ​ഴ്ച കി​ലോ​യ്ക്ക് 140-145 തോ​തി​ലേ​ക്ക് വി​ല ഉ​യ​രു​ക​യാ​യി​രു​ന്നു. ഇ​ത് പോ​ത്തി​റ​ച്ചി​ക്കും പ​ന്നി​യി​റ​ച്ചി​ക്കും ഡി​മാ​ൻ​ഡ് വ​ർ​ധി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​യി. ബീ​ഫ് സ്റ്റാ​ളു​ക​ളി​ലെ​ല്ലാം വ​ൻ​തി​ര​ക്കാ​ണ് ഇ​ത്ത​വ​ണ അ​നു​ഭ​വ​പ്പെ​ട്ട​ത്. പ​ല​യി​ട​ത്തും ആ​വ​ശ്യ​ക്കാ​ർ​ക്ക് ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി. ഇ​ന്ന​ലെ പു​ല​ർ​ച്ചെത​ന്നെ ആ​രം​ഭി​ച്ച ക​ച്ച​വ​ടം പ​ല​യി​ട​ത്തും ഉ​ച്ച​യോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്.

കോ​വി​ഡി​നെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി ഈ​സ്റ്റ​ർ ആ​ഘോ​ഷം പേ​രി​നു​മാ​ത്ര​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ ബ​ന്ധു​ക്ക​ളും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ഒ​ത്തു​ചേ​ർ​ന്ന് വീടുകളിൽ ആ​ഘോ​ഷം കെ​ങ്കേ​മ​മാ​​യ​തോ​ടെ ഈ​സ്റ്റ​ർ​വി​പ​ണി​യി​ലും ഇ​തി​ന്‍റെ ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. വി​ഷു​വും ഈ​സ്റ്റ​റും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ എ​ത്തി​യ​തും വ്യാ​പാ​ര​മേ​ഖ​ല​യ്ക്ക് നേ​ട്ട​മാ​യി.

Related Articles

Back to top button
error: Content is protected !!