Thodupuzha

പതിവായി വൈദ്യുതി വിച്ഛേദം ; നിസ്സാഹായവസ്ഥയില്‍ തൊടുപുഴക്കാര്‍

തൊടുപുഴ: വൈദ്യുതി മുടക്കതിതന് ഒരു കുറവുമില്ല.പല ഓഫീസുകളിലും യുപിഎസ് സംവിധാനം ഉണ്ടെങ്കിലും ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ ഇവയും നിശ്ചലമായതോടെ ജോലികള്‍ തടസ്സപ്പെട്ടു.ചിലപ്പോള്‍ മുന്‍കൂട്ടി അറിയിപ്പ് നല്‍കി, അല്ലെങ്കില്‍ അപ്രഖ്യാപിതമായിട്ടാണ് വൈദ്യുതി മുടങ്ങുന്നത്.മറ്റൊരു നഗരത്തിലും ഇല്ലാത്ത സ്ഥിതിയാണ് തൊടുപുഴയില്‍ ഉണ്ടാകുന്നതെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു.പകല്‍സമയം പലതവണ വൈദ്യുതി വിതരണം തടസ്സപ്പെടാറുണ്ടെന്ന് നഗരവാസികള്‍ പറയുന്നു. അറ്റകുറ്റപ്പണികളുടെ പേരില്‍ മുന്‍കൂട്ടി അറിയിപ്പു നല്‍കിയുള്ള വൈദ്യുതി മുടക്കം വേറെയും.വൈദ്യുതിയെ വിശ്വസിച്ച് ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണെന്നാണ് ജനങ്ങളുടെ പരാതി.പൂര്‍ണമായും വൈദ്യുതി വിഛേദിച്ച് കെഎസ്ഇബി നഗരമേഖലയില്‍ നടത്തുന്ന അറ്റകുറ്റപ്പണിക്കെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. ശനിയാഴ്ച്ച രാവിലെ മുതല്‍ വൈകിട്ടു വരെ വൈദ്യുതി ഇല്ലാതിരുന്നതോടെ തൊടുപുഴ ടൗണിലെ പല സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സ്തംഭിക്കുന്ന അവസ്ഥയായി.സ്റ്റുഡിയോ, ഫോട്ടോസ്റ്റാറ്റ്, കംപ്യൂട്ടര്‍ സ്ഥാപനങ്ങള്‍, കോള്‍ഡ് സ്റ്റോറേജ് തുടങ്ങിയ ഒട്ടേറെ സ്ഥാപനങ്ങള്‍ക്കാണ് വൈദ്യുതി തടസ്സം മൂലം വരുമാനം നഷ്ടമായത്.നഗരത്തിന് പുറമെ ഗ്രാമീണ പ്രദേശങ്ങളിലും വൈദ്യുതി മുടക്കം സംബന്ധിച്ച് പരാതികള്‍ നിലനില്‍ക്കുന്നുണ്ട്.മറ്റൊരു നഗരത്തിലും ഇല്ലാത്ത സ്ഥിതിയാണ് തൊടുപുഴയില്‍ ഉണ്ടാകുന്നതെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു

Related Articles

Back to top button
error: Content is protected !!