Thodupuzha

കഞ്ചാവ് സൂക്ഷിച്ച കേസില്‍ യുവതിയും സൃഹൃത്തും തൊടുപുഴ പോലീസിന്റെ പിടിയില്‍

തൊടുപുഴ: ഉപയോഗത്തിനായി കഞ്ചാവ് സൂക്ഷിച്ച കേസില്‍ യുവതിയും സൃഹൃത്തും പിടിയില്‍. തൊടുപുഴ ഞറുകുറ്റി സ്വദേശി സനല്‍( 21), ഇയാളോടൊപ്പം രണ്ടു മാസമായി കഴിയുന്ന കോഴിക്കോട് സ്വദേശി സരിഗ (21) എന്നിവരെയാണ് ഡിവൈ.എസ്.പി എം.ആര്‍.മധുബാബുവിന്റെ സ്‌ക്വാഡ് പിടി കൂടിയത്. യുവതി തൊടുപുഴയിലെ ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയാണ്. ഇവര്‍ക്ക് കഞ്ചാവ് നല്‍കി വന്നിരുന്ന മൂന്ന് നിയമ വിദ്യാര്‍ഥികളെ ലോഡ്ജില്‍ നിന്ന് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍ നിന്നും ഉപയോഗത്തിനായി കഞ്ചാവ് വാങ്ങിയ മുതലക്കോടം പാറയ്ക്കല്‍ ജിബിനെ (26) രണ്ടു ഗ്രാം കഞ്ചാവുമായി കഴിഞ്ഞ ദിവസം പിടി കൂടിയിരുന്നു.

Related Articles

Back to top button
error: Content is protected !!