Thodupuzha

വ്യാഴാഴ്ച രാത്രിയിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഇന്ന് പുലർച്ചെ താഴ് വാരം കോളനിയിൽ വീണ്ടും വെള്ളം കയറി

മൂലമറ്റം : വ്യാഴാഴ്ച രാത്രിയിൽ പെയ്ത കനത്ത മഴയെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ താഴ് വാരം കോളനിയിൽ വീണ്ടും വെള്ളം കയറി.നച്ചാറിന്റെ സംരക്ഷണഭിത്തി പലയിടങ്ങളിൽ തകർന്നതും നച്ചാറിന് താഴ്ചയില്ലാത്തതുമാണ് വെളളം കയറി ഒഴുകാൻ കാരണമെന്ന് പറയപ്പെടുന്നു .

മലവെള്ളപ്പാച്ചിലിൽ സർവതും നഷ്ടപ്പെട്ട താഴ് വാരം കോളനിയിലെ ആളുകൾ വീടുകൾ വൃത്തിയാക്കി തിരികെ താമസിച്ചു തുടങ്ങുന്നതിനിടെയാണ് ഇടവേളയില്ലാതെ വെള്ളപ്പൊക്കം വീണ്ടും ഉണ്ടാകുന്നത്. ഇത് കോളനി നിവാസികൾക്ക് വലിയ ബുദ്ധിമുട്ടും മാനസിക പ്രയാസവും ഉണ്ടാക്കിയിട്ടുണ്ട് . ഭീതി കാരണം പലരും സ്വന്തം വീട് ഉപേക്ഷിച്ച് വാടക വീടുകളിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. വ്യാഴാഴ്ച രാത്രിയിൽ പെയ്ത മഴയിൽ നാച്ചാർ പുഴ കരകവിഞ്ഞൊഴുകിയാണ് പ്രദേശത്ത് വീണ്ടും നാശം വിതച്ചത്. വീടുകൾക്ക് നാശനഷ്ടമില്ലെങ്കിലും ശുചിയാക്കിയ കിണറുകളും റോഡും മുറ്റവുമെല്ലാം വീണ്ടും ചെളിവന്ന് അടിഞ്ഞു. നച്ചാറിന് സംരക്ഷണഭിത്തി നിർമിച്ചാൽ മാത്രമേ ഇവിടെ അപകടരഹിതമായി താമസിക്കാൻ സാധിക്കുകയുള്ളൂവെന്നാണ് കോളനി നിവാസികൾ പറയുന്നത്. ഇതിനായി അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.

Related Articles

Back to top button
error: Content is protected !!