Thodupuzha

മാലിന്യം വലിച്ചെറിഞ്ഞാൽ കുടുങ്ങും; കർശന നടപടിയുമായി ഇടുക്കി ജില്ല ഭരണകൂ​ടം

തൊ​ടു​പു​ഴ: പൊ​തു​യി​ട​ങ്ങ​ളി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ജി​ല്ല ഭ​ര​ണ​കൂ​ടം. കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ക്ക്​ ഉ​ള്‍പ്പെ​ടെ ആ​ശ്ര​യി​ക്ക​പ്പെ​ടു​ന്ന ഡാ​മി​ല്‍ മാ​ലി​ന്യം ത​ള്ളി​യ​വ​ര്‍ക്കെ​തി​രെ ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ ബാ​ധ​ക​മാ​കു​ന്ന എ​ല്ലാ വ​കു​പ്പു​ക​ള്‍ക്കും പു​റ​മെ 1993ലെ ​ജ​ല​സേ​ച​ന-​ജ​ല​സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ വ​കു​പ്പ് 70 (3 ) 72 സി , 1974​ലെ ജ​ല​മ​ലി​നീ​ക​ര​ണ നി​യ​മ​ത്തി​ലെ വ​കു​പ്പ് 43, 1986ലെ ​പ​രി​സ്ഥി​തി സം​ര​ക്ഷ​ണ നി​യ​മം, പ​ഞ്ചാ​യ​ത്തീ​രാ​ജ് നി​യ​മ​ത്തി​ലെ വ​കു​പ്പ് 219 എ​സ്, 219 ടി, ​മു​നി​സി​പ്പാ​ലി​റ്റി ആ​ക്ടി​ലെ, വ​കു​പ്പ് 340 എ​ന്നി​വ അ​നു​സ​രി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​ത്ത​ര​ത്തി​ല്‍ ഡാ​മു​ക​ളു​ടെ പ​രി​സ​ര​ത്തും വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​ത് നി​ര​ന്ത​രം റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​തി​നാ​ല്‍ പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കാ​ന്‍ പൊ​ലീ​സി​നോ​ടും വ​നം വ​കു​പ്പി​നോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നൊ​പ്പം രാ​ത്രി പ​ട്രോ​ളി​ങ്ങും ശ​ക്ത​മാ​ക്കു​മെ​ന്ന്​​ കളക്ടര്‍ ഷീ​ബ ജോ​ർ​ജ്​ പ​റ​ഞ്ഞു. പ​ക​ര്‍ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യി മ​ഴ​ക്കാ​ല​പൂ​ര്‍വ ശു​ചീ​ക​ര​ണ-​വ​ലി​ച്ചെ​റി​യ​ല്‍ മു​ക്ത കേ​ര​ളം കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ചേ​ര്‍ന്ന കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കളക്ടര്‍
.

Related Articles

Back to top button
error: Content is protected !!