IdukkiLocal Live

ഇടുക്കി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി സമരം : താല്കാലികമായി അവസാനിപ്പിച്ചു

ചെറുതോണി : ഇടുക്കി മെഡിക്കല്‍ കോളേജിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് കോളജ് യൂണിയന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവന്നിരുന്ന അനിശ്ചിതകാല രാപ്പകല്‍ സത്യാഗ്രഹം അവസാനിപ്പിച്ചതായി യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.തിങ്കളാഴ്ച ആരോഗ്യ വകുപ്പ് മന്ത്രി തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളില്‍ പ്രധാനപ്പെട്ട മൂന്നാവശ്യങ്ങളും മറ്റ് ആവശ്യങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കി. നിയമസഭ സമ്മേളനത്തിനു ശേഷം കോളേജില്‍ നേരിട്ടെത്തി കോളേജിന്റെ പുരോഗതി പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി ആരോഗ്യ സര്‍വകലാശാല ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ കോളജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ എന്‍.പി. രോഷ്‌നി, രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ ഹാജിറ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മന്ത്രി നല്‍കിയിട്ടുള്ള ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരങ്ങളിലേക്ക് കടക്കുമെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പറഞ്ഞു.

 

 

Related Articles

Back to top button
error: Content is protected !!