ArakkulamChuttuvattom

ഇടുക്കി ബ്ലോക്ക് തല കേരളോത്സവം 2023 സംഘടിപ്പിച്ചു

അറക്കുളം: ഇടുക്കി ബ്ലോക്ക് തല കേരളോത്സവം 2023 സംഘടിപ്പിച്ചു. യുവജന ക്ഷേമ ബോർഡിന്റേയും സംസ്ഥാന സർക്കാരിന്റേയും ആഭിമുഖ്യത്തിൽ നടത്തുന്ന കേരളോത്സവം 2023  ബാഡ്മിന്റൺ മത്സരം അറക്കുളം ഷട്ടിൽ ക്ലബ്ബിൽ നടന്നു.ഇടുക്കി ബ്ലോക്ക് തല കേരളോത്സവം 2023ൻറെ ഉദ്ഘാടനം അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കെ എസ് നിർവ്വഹിച്ചു .ചടങ്ങിൽ വിജയികൾക്കുളള സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ നിർവ്വഹിച്ചു.യോ​ഗത്തിൽ സാനിയ ജോർജ്ജ് മുഖ്യാതിഥിയായി പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്നേഹൻ രവി, ബ്ലോക്ക് കോഡിനേറ്റർ ബിപിൻ ഈട്ടിക്കൻ, അജിൽ പനച്ചിക്കൽ, ബിജു കാനകാടൻ, മാത്യു സെബാസ്റ്റ്യൻ, ജിൻസ് തുടങ്ങിയവർ മത്സരത്തിന് നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!