Thodupuzha

ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി  ഗെയിംസില്‍ ഇടുക്കിക്കരുത്ത്

തൊടുപുഴ: കര്‍ണ്ണാടകയിലെ ബെംഗളൂരില്‍ നടക്കുന്ന രണ്ടാമത് ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ബാസ്‌കറ്റ്‌ബോള്‍ മത്സരയിനത്തില്‍ ഇടുക്കി്ക്ക് അഭിമാനമായി 5 പേര്‍. എം. ജി. യൂണിവേഴ്‌സിറ്റിയെ നയിക്കുന്ന ഒലീവിയ ടി. ഷൈബു, എം. ജി. യുടെ മറ്റൊരു താരമായ ആര്‍ദ്ര സേവ്യര്‍, മുംബൈ യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിുന്ന സാക്ഷ്യ നാഥന്‍ എന്നീ കായികതാരങ്ങളും മല്‍സരങ്ങള്‍ നിയന്ത്രിുന്ന ഫിബ അന്താരാഷ്ര്ട കമ്മീഷണര്‍ ഡോ: പ്രിന്‍സ് കെ മറ്റം, ഫിബ അന്താരാഷ്ര്ട റഫറി അലന്‍ സി ജോസ് എന്നിവരാണ് 180 യൂണിവേഴ്‌സിറ്റികളെ പ്രതിനിധീകരിച്ച് 3800 കായികതാരങ്ങള്‍ പങ്കെടുക്കുന്ന ഖേലോ ഇന്ത്യയില്‍ ഇടുക്കിയുടെ മിടുക്കറിയിക്കുന്നത്.

യൂത്ത്, ജൂണിയര്‍, അണ്ടര്‍ 21 എന്നീ തലങ്ങളില്‍ കേരളത്തെ പ്രതിനിധീകരിക്കുകയും കേരളത്തെ നയിക്കുകയും സ്വര്‍ണ്ണമെഡലുകള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുള്ള കാഞ്ഞാര്‍ സ്വദേശിനിയായ ഒലീവിയ റ്റി. ഷൈബു ഇപ്പോള്‍ ചങ്ങനാശേരി അസംഷന്‍ കോളേജില്‍ പി. ജി. വിദ്യാര്‍ഥിനിയാണ്.

അസംഷന്‍ കോളേജിലെ തന്നെ വിദ്യാര്‍ഥിനിയായ ആര്‍ദ്ര സേവ്യര്‍ 2017 ല്‍ ഹൈദരാബാദില്‍ നടന്ന യൂത്ത് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡലും 2018 ല്‍ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ സ്വര്‍ണ്ണവും നേടിയിരുന്നു.

ജൂണിയര്‍ തലത്തില്‍ ഇടുക്കിയുടെ താരമായിരുന്ന, ഇപ്പോള്‍ മുംബൈ യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിക്കുന്ന സാക്ഷ്യ നാഥന്‍ 2020 ല്‍ സീനിയര്‍ ഇന്ത്യന്‍ ക്യാമ്പില്‍ ഇടം നേടി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

2012 മുതല്‍ ഫിബ അന്താരാഷ്ര്ട കമ്മീഷണര്‍ ലൈസന്‍സുള്ള ഡോ: പ്രിന്‍സ് കെ മറ്റം അനേകം രാജ്യാന്തര മല്‍സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. ഫിബ ലെവല്‍ 2 പരിശീലകന്‍ കൂടിയായ ഡോ: പ്രിന്‍സ് കേരള ഒളിമ്പിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റും കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ മുന്‍ സെക്രട്ടറിയുമാണ്.

2021 ഫിബ അന്താരാഷ്ര്ട റഫറി ലൈസന്‍സ് നേടിയ അലന്‍ സി. ജോസ് ശ്രീലങ്കയില്‍ നടന്ന അവന്ത് സൂപ്പര്‍ കപ്പില്‍ മല്‍സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. 2022 മെയ് മാസത്തില്‍ വിയറ്റ്‌നാമില്‍ നടന്ന സീ ഗെയിംസ് മല്‍സരങ്ങള്‍ നിയന്ത്രിക്കാന്‍ അലന്‍ സി. ജോസിന് ഫിബയില്‍ നിന്നുള്ള ക്ഷണം ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!