ChuttuvattomMuttom

മുട്ടം പഞ്ചായത്തില്‍ വനിതകള്‍ക്കായി ആരോഗ്യ ക്യാമ്പയിന്റെ ഉദ്ഘാടനം നാളെ

മുട്ടം: ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകള്‍ക്കായി ആരോഗ്യ ക്യാമ്പയിന്‍ (”ഷീ ക്യാമ്പയിന്‍”) സംഘടിപ്പിക്കുന്നു. ജില്ലാതല ഉദ്ഘാടനം വെളളിയാഴ്ച്ച 10.30 ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു നിര്‍വ്വഹിക്കും.ആര്‍ത്തവ ആരോഗ്യം ,സ്ട്രെസ്സ് മാനേജ്മെന്റ്, തൈറോയ്ഡ് രോഗങ്ങള്‍, പ്രീ ഡയബറ്റിക്, പ്രീ ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവയ്ക്കുള്ള രോഗ പരിശോധനയും തുടര്‍ ചികിത്സയും ലഭിക്കും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ”ഷീ ക്യാംപെയ്ന്‍” നടത്തുന്നതിന് ആയുഷ് ഹോമിയോപ്പതി വകുപ്പ് ലക്ഷ്യമിടുന്നു.

മുട്ടം പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷര്‍ളി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ വിനീത ആര്‍ പുഷ്‌കരന്‍ പദ്ധതി അവതരണവും, പ്രോഗ്രാം മാനേജര്‍ നൗഷാദ് മുഖ്യപ്രഭാഷണവും നടത്തും. ഇടുക്കി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അംഗം സത്യന്‍ കെ ജി , ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അംഗം ഇന്ദു സുധാകരന്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും

Related Articles

Back to top button
error: Content is protected !!