Thodupuzha

സ്‌കൂള്‍ പരിസരങ്ങളിലെ ലഹരിക്കെതിരെ ജാഗ്രതാസമിതികള്‍ രൂപീകരിക്കണം

തൊടുപുഴ: സ്‌കൂള്‍ പരിസരങ്ങളിലെ ലഹരിക്കെതിരെ എല്ലാ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് ജാഗ്രതാസമിതികള്‍ രൂപീകരിക്കണമെന്ന് ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഷിബു കെ.തമ്പി അധ്യക്ഷത വഹിച്ചു. ദേശീയ ചെയര്‍മാന്‍ ഡോ. രാജീവ് രാജധാനി യോഗം ഉദ്ഘാടനം ചെയ്തു. പി.ആര്‍.വി. നായര്‍, എന്‍.ആര്‍.ജി. പിള്ള, കെ.പി. ചന്ദ്രന്‍, മോഹന്‍ ഐസക്, ഉണ്ണികൃഷ്ണന്‍ ചോലയില്‍, ഷിബു മുതുപിലാക്കാട്, എ.എം. റെജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

Related Articles

Back to top button
error: Content is protected !!