Thodupuzha

ഐ.എന്‍.ടി.യു.സി ധര്‍ണ നടത്തി

തൊടുപുഴ: കേന്ദ്ര-സംസസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ ജനദ്രോഹ നടപടികള്‍ക്കെതിരെ ഐ.എന്‍.ടി.യു.സി സംസ്ഥാന കമ്മിറ്റി ആരംഭിച്ചിരിക്കുന്ന സമര പരിപാടികളുടെ ഭാഗമായി തൊടുപുഴ റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു ഉദ്ഘാടനം ചെയ്തു. എ.കെ ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. റോയി കെ. പൗലോസ്, ജോര്‍ജ് താന്നിക്കല്‍, ജോയി മൈലാടി, കെ.എസ് ജയകുമാര്‍, ടി.കെ നാസര്‍, ജോണ്‍ സി. ഐസക്ക്, കെ.പി റോയി, എന്‍.ഐ സലിം, കെ.ജി സജിമോന്‍, സുരേഷ് രാജ്, എം.എച്ച് സജീവ്, പി.വി അച്ചാമ്മ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!