ChuttuvattomKullamav

ലോക ബഹിരാകാശ വാരാഘോഷം;സ്‌പേസ് എക്‌സിബിഷന്‍ ഒരുക്കി കുളമാവ് ജവാഹര്‍ നവോദയ വിദ്യാലയം

കുളമാവ്: ലോക ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച് സ്‌പേസ് എക്‌സിബിഷന്‍ ഒരുക്കി  കുളമാവ് ജവാഹര്‍ നവോദയ വിദ്യാലയം.വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ (വി.എസ്.എസ്.സി) നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുന്നത്. വ്യാഴാഴ്ച്ച ജവാഹര്‍ നവോദയ വിദ്യാലയത്തില്‍ ലോക ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ചുള്ള ദ്വിദിന പരിപാടികളുടെ ഉദ്ഘാടനം വി.എസ്.എസ്.സി അസോഷ്യേറ്റ് ഡയറക്ടര്‍ (പ്രോജക്ട്‌സ്) എ.ഷൂജ നിര്‍വ്വഹിച്ചു.സെന്റര്‍ അസോഷ്യേറ്റ് ഡയറക്ടര്‍ ഡോ. വി.അശോക് അധ്യക്ഷത വഹിച്ചു. ജവാഹര്‍ നവോദയ പ്രിന്‍സിപ്പല്‍ എസ്.ജെ.അന്നാശേരി, പ്രോഗ്രാം കണ്‍വീനര്‍ കെ.എസ്.നിതീഷ്, നവോദയ വിദ്യാലയ സമിതി ഹൈദരാബാദ് റീജന്‍ ഡപ്യൂട്ടി കമ്മിഷണര്‍ ടി.ഗോപാലകൃഷ്ണ, മാഹി നവോദയ വിദ്യാലയ പ്രിന്‍സിപ്പല്‍ ഡോ. കെ.ഒ.രത്നാകരന്‍, ആര്‍.ഹരികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് വൈകിട്ട് 4 വരെയുളള സമയത്ത് പ്രദ്#ശനം കാണുന്നതിനുളള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!