Thodupuzha

കരിങ്കുന്നം കൈതക്കുളങ്ങര ഭഗവതി ക്ഷേത്രം: നവീകരണ കലശവും പുന:പ്രതിഷ്ഠയും 20ന് തുടങ്ങും

തൊടുപുഴ: കരിങ്കുന്നം കൈതക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ നവീകരണ കലശവും പുന:പ്രതിഷ്ഠയും 20മുതല്‍ 30വരെ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തന്ത്രി കല്ലമ്പിള്ളി ഇല്ലത്ത് ഈശ്വരന്‍ നമ്പൂതിരി, മേല്‍ശാന്തി ശ്രീരാജ് എം. എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഒന്നാം ദിനമായ 20ന് വൈകിട്ട് 5ന് ആചാര്യവരണം, 6ന് ദീപാരാധന, 6.30ന് മുളയിടല്‍, 7ന് പ്രാസാദശുദ്ധി, 7.30ന് രക്ഷോഘ്‌ന ഹോമം, 8ന് വാസ്തുഹോമം, 8.15ന് വാസ്തുബലി, 8.30ന് വാസ്തു കലശം, 9ന് അത്താഴപൂജ എന്നിവ നടക്കും. 21ന് രാവിലെ 5ന് പള്ളിയുണര്‍ത്തല്‍, തുടര്‍ന്ന് പതിവ് പൂജകള്‍,9ന് മൃത്യുഞ്ജയഹോമം, 11ന് പ്രസാദഊട്ട്, വൈകിട്ട് 5ന് സുദര്‍ശന ഹോമം, 6.30ന് ഭഗവത്സേവ. മൂന്നാം ദിനത്തില്‍ രാവിലെ പതിവ് പൂജകള്‍, 8ന് അത്ഭുതശാന്തി ഹോമം, 9.30ന് ത്രിഷ്ടുപ്പ് ഹോമം, പ്രസാദഊട്ട്, 4ന് വിഗ്രഹ ഘോഷയാത്ര, 5.30ന് സുദര്‍ശന ഹോമം, 6.15ന് ബിംബപരിഗ്രഹം, ജലാധിവാസം, 6.30ന് ആവാഹനം, 7.30ന് പ്രഭാഷണം. 23ന് രാവിലെ പതിവ് പൂജകള്‍, 7ന് തിലഹോമം, ഭാഗവത പാരായണം, 8ന് നായശാന്തിഹോമം, 9ന് ചോരശാന്തിഹോമം, പ്രസാദഊട്ട്, 4ന് ബിംബോദ്ധാരം, നേത്രോന്മീലനം എന്നിവ നടക്കും. 24ന് രാവിലെ പതിവ് പൂജകള്‍, 8.30ന് തിലഹോമം, പിതൃശുദ്ധി, ഭാഗവത പാരായണം, 10ന് സര്‍പ്പ പ്രതിഷ്ഠ, പ്രസാദഊട്ട്. ആറാം ദിനത്തില്‍ രാവിലെ പതിവ് പൂജകള്‍ക്ക് ശേഷം, 8ന് അനുഞ്ജാകലശപൂജ, ബിംബശുദ്ധിപൂദ, 9ന് കലശാഭിഷേകം, പ്രസാദഊട്ട്, 5.30ന് ബിംബോദ്ധാരം, നേത്രോന്മീലനം, ബിംബശുദ്ധി. 26ന് പതിവ് പൂജകള്‍ ശേഷം, 7ന് സംഹാരതത്വഹോമം, 8ന് സംഹാരപാണീസങ്കോചനദാനം, 9ന് സംഹാരതത്വകലശാഭിഷേകം, 10ന് ബ്രഹ്‌മകലശപൂജ, കുംഭേശകര്‍ക്കരിപൂജ, പ്രസാദഊട്ട്, രാത്രി 8ന് കുംഭാഭിഷേകം(താഴികകുടം നിറയ്ക്കല്‍). എട്ടാം ദിവസം പതിവ് പൂജകള്‍, തുടര്‍ന്ന് പ്രതിഷ്ഠ, മഹാപ്രസാദഊട്ട് എന്നിവ നടക്കും. 28നും 29നും മണ്ഡപത്തില്‍ പൂജ നടക്കും. 30ന് രാവിലെ 5ന് നിര്‍മ്മാല്യദര്‍ശനം,9ന് കലശാഭിഷേകം, രാത്രി 8ന് വലിയഗുരുതി എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് അജിമോന്‍ കെ.എസ്, സെക്രട്ടറി സുരേഷ് കുമാര്‍. എസ്, രക്ഷാധികാരി മനോജ് കെ.റ്റി എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!