Thodupuzha

2000 പുസ്തകങ്ങളുടെ   സമാഹരണവുമായി കരിമണ്ണൂര്‍ സെന്റ് ജോസഫ്‌സ്

 

കരിമണ്ണൂര്‍: സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനാ വാരാഘോഷത്തോടനുബന്ധിച്ച് 2000 പുസ്തകങ്ങള്‍ ശേഖരിക്കുന്നു. എന്റെ ക്ലാസ് ലൈബ്രറിയ്ക്ക് എന്റെ പുസ്തകം’ എന്ന പരിപാടിയില്‍ ശേഖരിക്കുന്ന പുസ്തകങ്ങള്‍ 40 ക്ലാസ് ലൈബ്രറികള്‍ ഒരുക്കുന്നതിനായി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. വരാഘോഷത്തിന്റെ ആദ്യദിനമായ ഇന്ന് പുസ്തക ശേഖരത്തിലേയ്ക്കായിട്ട് ഓരോ കുട്ടിയും ഓരോ അധ്യാപകനും കുറഞ്ഞത് ഒരു പുസ്തകമെങ്കിലുമായിട്ടാകും സ്‌കൂളില്‍ എത്തുക. പുസ്തക സമാഹരണം മുന്‍ ഹെഡ്മാസ്റ്റര്‍ ജോസഫ് മുരിങ്ങമറ്റം ഉദ്ഘാടനം ചെയ്യും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ പത്രസമര്‍പ്പണം, പത്രപാരായണം, വായനാ മത്സരം, പ്രശ്‌നോത്തരി, പോസ്റ്റര്‍ രചന, കഥപറച്ചില്‍, കവിതാപാരായണം, പ്രസംഗ മത്സരം, പ്രഭാഷണം, പുസ്തകപ്രദര്‍ശനം, പുസ്തകപരിചയം തുടങ്ങി വിവിധ പരിപാടികള്‍ നടത്തും. 26 വരെ നീണ്ടുനില്‍ക്കുന്ന വായനാവാരാഘോഷ പരിപാടികള്‍ക്ക് പ്രിന്‍സിപ്പല്‍ ബിസോയ് ജോര്‍ജ്, ഹെഡ്മാസ്റ്റര്‍ സജി മാത്യു, സ്റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം, സീനിയര്‍ ടീച്ചര്‍ ഷേര്‍ലി ജോണ്‍, ഭാഷാധ്യാപകരായ ബിജു ചെറിയാന്‍, മാത്യു വര്‍ഗീസ്, മേരി പോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Related Articles

Back to top button
error: Content is protected !!