Thodupuzha

കേരള കോണ്‍ഗ്രസ് (എം) നേതൃസംഗമം 21ന്

തൊടുപുഴ: കേരള കോണ്‍ഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം നേതൃ സംഗമം ജനുവരി 21ന് തൊടുപുഴയില്‍ നടക്കും. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി നേതൃ സംഗമം ഉദ്ഘാടനം ചെയ്യും. പാര്‍ട്ടിയുടെ വാര്‍ഡ് മണ്ഡലം നിയോജകമണ്ഡലം തുടങ്ങി പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ഉപരി കമ്മിറ്റി ഭാരവാഹികളാണ് നേതൃ സംഗമത്തില്‍ പങ്കെടുക്കുന്നത്. ഉച്ചകഴിഞ്ഞ് 2 ന് തൊടുപുഴ ടൗണ്‍ഹാളില്‍ പ്രത്യേകം ക്രമീകരിച്ച വേദിയിലാണ് നേതൃസംഗമം നടക്കുക. പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യ പ്രഭാഷണം നടത്തും. പാര്‍ട്ടി ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എം.എല്‍.എ, പ്രഫ. കെ.ഐ ആന്റണി, അഡ്വ. അലക്‌സ് കോഴിമല, ജോസ് പാലത്തിനാല്‍, റെജി കുന്നംകോട്ട്, രാരിച്ചന്‍ നീറണാക്കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നേതൃസംഗമത്തില്‍ വച്ച് പാര്‍ട്ടിയുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിപാടിക്ക് രൂപം നല്‍കും. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയും, ജനപ്രതിനിധികളെയും യോഗത്തില്‍ ആദരിക്കും, പുതുതായി പാര്‍ട്ടിയിലേക്ക് കടന്നു വന്നവര്‍ക്ക് ചെയര്‍മാന്‍ ജോസ് കെ. മാണി അംഗത്വം നല്‍കുമെന്നും നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!