Thodupuzha

കേരളം കാര്‍ഷിക സംസ്‌കാരത്തിലേക്ക് മടങ്ങണം ഗവ. ചീഫ്‌വിപ്പ് ഡോ. എന്‍ ജയരാജ്

തൊടുപുഴ :കാര്‍ഷിക സംസ്‌കാരത്തിലേക്ക് മടങ്ങി കൃഷിയെ പുനരുജ്ജീവിപ്പിച്ചെങ്കില്‍ മാത്രമേ കേരളത്തിന് നിലനില്‍പ്പുള്ളുവെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ.എന്‍ ജയരാജ് പറഞ്ഞു. നഷ്ടമായ സാമൂഹിക ബന്ധങ്ങളും അന്യം നിന്നുപോയ വ്യക്തിസൗഹൃദങ്ങളും കാര്‍ഷിക അഭിവൃദ്ധിയിലൂടെ തിരികെ കൊണ്ടുവരുവാന്‍ കഴിയും സാമൂഹിക നന്മ കെട്ടിപ്പടുക്കുന്നതില്‍ കര്‍ഷക സമൂഹത്തിന് വലിയ പങ്കുണ്ട് കൃഷിയിലേക്ക് പുതിയ തലമുറ തിരിച്ചു പോകുന്നില്ലെങ്കില്‍ കാര്‍ഷിക മേഖലയും കേരളത്തിന്റെ സമ്പദ്ഘടനയും ശോഷിച്ചു പോകും.കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ കാര്‍ഷിക നയങ്ങളും കോര്‍പ്പറേറ്റ് പ്രീണനവും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയിരുന്നു. ഇന്ത്യാ ഗവണ്‍മെന്റിന് ലഭിക്കുന്ന ജി 20 യുടെ അദ്ധ്യക്ഷ പദവി ഉപയോഗിച്ച് രാജ്യത്തിന് ഹിതകരമല്ലാത്ത അന്താരാഷ്ട്ര കരാറുകളില്‍ നിന്നും പിന്‍മാറണം. കര്‍ഷക സമൂഹത്തിന്റെ അതിജീവനത്തിനും നിലനില്‍പ്പിനുമായുള്ള ജീവിത സമരം കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ രാഷ്ട്രീയ അജണ്ടയാണെന്നും ഡോ.എന്‍.ജയരാജ് പറഞ്ഞു. കര്‍ഷക യൂണിയന്‍ എം ദ്വിദിന സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

 

 

Related Articles

Back to top button
error: Content is protected !!