ChuttuvattomMuttom

കേരളാ ലോയേഴ്‌സ് ക്ലാര്‍ക്ക്‌സ് അസോസിയേഷന്‍ ഉപവാസ സമരം നടത്തി

മുട്ടം: കേരളാ ലോയേഴ്‌സ് ക്ലാര്‍ക്ക്‌സ് അസോസിയേഷന്‍ തൊടുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കോടതി സമുച്ചയത്തില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. തൊഴില്‍ മേഖലയെ സംരക്ഷിക്കുന്നതിനായി ഇ-ഫയലിങിനോടൊപ്പം ഫിസിക്കല്‍ ഫയലിങ് നിലനിര്‍ത്തുക, കൈയ്യെഴുത്ത് പ്രതികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ഉപവാസ സമരം സംഘടിപ്പിച്ചത്. കെ.എല്‍.സി.എ തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍ ഉപവാസ സമരം ഉത്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ജിജിമോന്‍ വി.കെ,  യൂണിറ്റ് അംഗങ്ങളായ സതീശ്കുമാര്‍ കെആര്‍, രാജേഷ്‌കുമാര്‍, റെക്‌സണ്‍ രവീന്ദ്രന്‍, അനിത എം.ടി തുടങ്ങിയവര്‍ ഉപവാസ സമരത്തിന് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!