Thodupuzha

വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തി

തൊടുപുഴ: ഇടവെട്ടിയില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 10ന്‌ ജാരം പാലിയത്ത്‌ ഓഡിറ്റോറിയത്തിന്‌ സമീപമായിരുന്നു സംഭവം.അയല്‍വാസിയുടെ സമയോചിത ഇടപെടലിനെ തുടര്‍ന്നാണ്‌ കിണറ്റില്‍ വീണ 12കാരന്‌ ജീവന്‍ തിരികെ കിട്ടിയത്‌.

ഇടവെട്ടി കണ്ടത്തിന്‍കര കെ.കെ. സുനീറാണ്‌ കുട്ടിയെ രക്ഷിച്ചത്‌. കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്നത്‌ കണ്ടുകൊണ്ട്‌ കിണറിന്റെ മതിലില്‍ ഇരിക്കുകയായിരുന്നു 12കാരന്‍. ഈ സമയം പെട്ടെന്ന്‌ പന്ത്‌ തന്റെ അടുത്തേക്ക്‌ വന്നപ്പോള്‍ കുട്ടി 35 അടി താഴ്‌ചയുള്ള കിണറ്റിലേക്ക്‌ നിയന്ത്രണം നഷ്‌ടപ്പെട്ട്‌ വീഴുകയായിരുന്നു. രണ്ട്‌ വീടിനപ്പുറം പണിയിലായിരുന്ന സുനീര്‍ അയല്‍ക്കാരികളിലൊരാള്‍ പറഞ്ഞ്‌ വിവരമറിഞ്ഞു. മുമ്ബ്‌ കിണറുപണി ചെയ്‌ത്‌ പരിചയമുള്ള സുനീര്‍ ഓടിയെത്തി കയറ്‌ കെട്ടി കിണറ്റിലിറങ്ങുകയായിരുന്നു.

പത്തടിയിലേറെ വെള്ളമുള്ള കിണറ്റിലെ മോട്ടോറിന്റെ പമ്ബില്‍ പിടിച്ച്‌ നില്‍ക്കുകയായിരുന്നു ഈ സമയം കുട്ടി. ഉടന്‍ ഒരു കോവണി കിണറ്റില്‍ കെട്ടിയിറക്കിയശേഷം സുനീര്‍ കുട്ടിയെ അതില്‍ സുരക്ഷിതമായി കയറ്റി നിറുത്തി. സുനീര്‍ മോട്ടോറിന്റെ പമ്ബിലും പിടിച്ചുനിന്നു. ഏകദേശം 20 മിനിട്ടോളം ഇങ്ങനെ നിന്നപ്പോഴേക്കും തൊടുപുഴയില്‍നിന്ന്‌ അഗ്‌നിരക്ഷാ സേന സ്‌ഥലത്തെത്തി. സംഘമിട്ട്‌ കൊടുത്ത വലയുപയോഗിച്ച്‌ കുട്ടിയെ കരയ്‌ക്കെത്തിക്കുകയായിരുന്നു. കുട്ടിക്ക്‌ കാര്യമായ പരുക്കുക ളില്ലെന്ന്‌ അഗ്നിരക്ഷാസേന അധികൃതര്‍ പറഞ്ഞു. അസി. സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ അബ്‌ദുള്‍ സലാം, ഗ്രേഡ്‌ എ.എസ്‌.ടി.ഒമാരായ ടി.കെ. ജയറാം, എല്‍ദോ വര്‍ഗീസ്‌, ഫയര്‍ ആന്റ്‌ റസ്‌ക്യൂ ഓഫീസര്‍മാരായ ഷൗക്കത്തലി സാവാസ്‌ റസ്‌ക്യൂ ഓഫീസര്‍മാരായ ബിബിന്‍ കെ. തങ്കപ്പന്‍, അന്‍വര്‍ ഷാന്‍, സി.എസ്‌. എബി, ജയിംസ്‌ നോബിള്‍, തുടങ്ങിയവരങ്ങുന്ന സംഘമാണ്‌ രക്ഷപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കിയത്‌.

Related Articles

Back to top button
error: Content is protected !!