Thodupuzha

പഞ്ചമിസ്വയംസഹായ സംഘത്തിലൂടെ സ്വയംപര്യാപ്തത കൈവരിക്കണം കെ.പി എം എസ് .

തൊടുപുഴ :  : കെ.പി.എം.എസ്. നേതൃത്വം കൊടുക്കുന്ന പഞ്ചമി സ്വയം സഹായ സംഘത്തിന്റെ ഇടുക്കി ജില്ലയിലെ യൂണിയന്‍ കോഡിനേറ്റര്‍മാരുടെ യോഗം കുടയത്തൂരില്‍ പഞ്ചമി സ്വയം സഹായ സംഘംസംസ്ഥാന ഖജാന്‍ജി ഓമന വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചമിയിലൂടെ പട്ടികജാതിയില്‍പ്പെട്ടയാളുകളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും , ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും പഞ്ചമിയിലൂടെ സാദ്ധ്യമാകുമെന്നും അവര്‍ കൂട്ടി ചേര്‍ത്തു. തൃക്കാക്കരയില്‍ ആരംഭിച്ചിട്ടുള്ളതു പോലെ പഞ്ചമി ബഡ്ജറ്റ് ബസാര്‍ ജില്ലയിലും സാദ്ധ്യമാക്കുന്നതിന് വേണ്ടിയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് വേണ്ടിയാണ് യോഗം ചേര്‍ന്നത്. ദേവികുളം യൂണിയന്‍ കോഡിനേറ്റര്‍ റ്റി കെ സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ യൂണിയന്‍ കോഡിനേറ്റര്‍ ഇ.എസ് ഷാജി സ്വാഗതവും, ഉടുമ്പന്‍ചോല യൂണിയന്‍ കോഡിനേറ്റര്‍ സിന്ധു സാബു നന്ദിയും പറഞ്ഞു. പീരുമേട് യൂണിയന്‍ കോഡിനേറ്റര്‍ ബിജുമോന്‍ ,കെ പി എം എസ് തൊടുപുഴ യൂണിയന്‍ സെക്രട്ടറി പ്രകാശ് തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!