Thodupuzha

കുമാരമംഗലം കനാല്‍ റോഡ് തകര്‍ന്നു; യാത്രാ ദുരിതം

 

തൊടുപുഴ: കുമാരമംഗലം കനാല്‍ റോഡ് തകര്‍ന്നു. യാത്രാ ദുരിതം. കുമാരമംഗലം 5, 6, 11, 12 വാര്‍ഡുകളിലൂടെ കടന്നു പോകുന്ന കനാലിന്റെ ഇരുവശങ്ങളിലുമുള്ള റോഡാണ് തകര്‍ന്നത്. മഴ പെയതാല്‍ റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞ് കിണറു പോലെയാകും. റോഡുകള്‍ തകര്‍ന്നു യാത്ര യോഗ്യമല്ലാതായിട്ട് വര്‍ഷങ്ങളായി. നൂറുകണക്കിന് വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നു പോകുന്ന റോഡാണിത്. കാല്‍നടയാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ പറ്റാത്ത സ്ഥിതിയാണിപ്പോള്‍. ഈ റോഡിലൂടെയുള്ള ദുഷ്‌കരമായ യാത്രയില്‍ കനാലിലേക്ക് തെറിച്ച് വീഴാതിരുന്നാല്‍ ഭാഗ്യം.ആളുകള്‍ ജീവന്‍ പണയം വച്ചാണ് ഈ വഴി യാത്ര ചെയ്യുന്നത്. ഒട്ടേറെ തവണ നാട്ടുകാരും സംഘടനകളും ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് ഭരണസമിതിക്ക് ഒരു കുലുക്കവുമില്ല. എം.വി.ഐ.പിയുടെ അധീനതയിലുള്ള റോഡ് പുനര്‍ നിര്‍മിക്കാനുള്ള സമ്മര്‍ദ്ദം ചെലുത്താനുള്ള നീക്കം നടത്തണമെന്നും അല്ലെങ്കില്‍ പഞ്ചായത്ത് തന്നെ ഇത് ഏറ്റെടുത്ത് പുനര്‍ നിര്‍മിക്കണമെന്നുമാണ് നാട്ടുകരുടെ ആവശ്യം. കനാല്‍ റോഡിന്റെ 80 ശതമാനം കുമാരമംഗലം പഞ്ചായത്തിന്റെ അധീനതയിലും ബാക്കി ഭാഗം തൊടുപുഴ മുനിസിപ്പാലിറ്റിയടെ കീഴിലുമാണ്. മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഭാഗത്തുള്ള റോഡ് സമയാസമയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ ചെയ്ത സഞ്ചാരയോഗ്യമാക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

Related Articles

Back to top button
error: Content is protected !!