Idukki

ലോക്‌സഭാ തെരഞ്ഞെടുപ്പ് : പോളിംഗ് സാമഗ്രികളുടെ വിതരണകേന്ദ്രങ്ങളില്‍ സംയുക്ത പരിശോധന നടന്നു

ഇടുക്കി : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും പോളിംഗ് സാമഗ്രികളുടെ വിതരണത്തിനും പോളിംഗ് കേന്ദ്രങ്ങളില്‍ സംയുക്ത പരിശോധന നടന്നു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ ഷീബാ ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ദേവികുളം മണ്ഡലത്തിലെ മൂന്നാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഉടുമ്പഞ്ചോല മണ്ഡലത്തിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍, പീരുമേട് മണ്ഡലത്തിലെ നെടുംങ്കണ്ടം മരിയ ഗിരി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തൊടുപുഴ മണ്ഡലത്തിലെ ന്യൂമാന്‍ കോളേജ്, ഇടുക്കി മണ്ഡലത്തിലെ പൈനാവ് എം ആര്‍ എസ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് , അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍, ഇലക്ഷന്‍ വിഭാഗത്തിലെ ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!