Idukki

നവീകരിച്ച വഞ്ചിവയല്‍ ട്രൈബല്‍ കോളനി മാങ്കാത്തൊട്ടി റോഡ് ഉദ്ഘാടനം ചെയ്തു

ഇടുക്കി: നവീകരിച്ച വഞ്ചിവയല്‍ ട്രൈബല്‍ കോളനി മാങ്കാത്തൊട്ടി റോഡിന്റെ ഉദ്ഘാടനംവാഴൂര്‍ സോമന്‍ എം.എല്‍.എ നിര്‍വഹിച്ചു. വഞ്ചിവയല്‍ ട്രൈബല്‍ കോളനിയുടെ സമഗ്ര വികസനത്തിന് 3.21 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സര്‍ക്കാരിലേക്ക് നല്‍കിയിരിക്കുകയാണെന്നും അത് ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും എം.എല്‍.എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം നൗഷാദ് അധ്യക്ഷത വഹിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് പെരിയാര്‍ ഡിവിഷന്‍ അംഗം പി.എം നൗഷാദിന്റെ വാര്‍ഡ് വികസന ഫണ്ടില്‍ നിന്നും 11,28,000 രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 238.5 മീറ്റര്‍ ഭാഗം കോണ്‍ക്രീറ്റിങ് ചെയ്തു. വള്ളക്കടവ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.കെ അജയഘോഷ് മുഖ്യ പ്രഭാഷണം നടത്തി. അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്‍. സെല്‍വത്തായി, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷീലാ കുളത്തിങ്കല്‍, ഇ.ഡി.സി ചെയര്‍മാന്‍ ടി.ആര്‍ സുധാകരന്‍, ഇ.ഡി.സി സെക്രട്ടറി വി. നാരായണന്‍ നായര്‍, എം.കെ മോഹനന്‍, ഊരുമൂപ്പന്‍ അജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!