Thodupuzha

മൈ ഷെയര്‍.. മൈ കെയര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

തൊടുപുഴ: സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ സോഷ്യല്‍ സര്‍വീസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ‘മൈ ഷെയര്‍.. മൈ കെയര്‍..’ എന്ന പേരിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. കുട്ടികള്‍ അവര്‍ക്ക് ലഭിക്കുന്ന പോക്കറ്റ് മണിയില്‍ നിന്നും മിച്ചം വയ്ക്കുന്ന ചെറിയ തുകകള്‍ സ്‌കൂളിലെ നന്മ കുടുക്കയില്‍ നിക്ഷേപിക്കുകയും മാസത്തിലൊരിക്കല്‍ അതില്‍ നിന്നും ലഭിക്കുന്ന തുക ഉപയോഗിച്ച് ഏതെങ്കിലും അര്‍ഹരായ കുട്ടിക്ക് സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്ന പദ്ധതിയാണ് മൈ ഷെയര്‍ മൈ കെയര്‍. പദ്ധതിയുടെ ഉദ്ഘാടനം സബ് ജഡ്ജ് ജസ്റ്റിസ് ഷാനവാസ് എ നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ റവ.ഡോ. സ്റ്റാന്‍ലി കുന്നേല്‍, ഹെഡ്മാസ്റ്റര്‍ ബിജോയ് മാത്യു, സര്‍വീസ് കോ- ഓര്‍ഡിനേറ്റര്‍ റോംസി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു

Related Articles

Back to top button
error: Content is protected !!