ChuttuvattomThodupuzha

ജില്ലയില്‍ നവകേരള സദസിന് ഇന്ന് തുടക്കമാകും

തൊടുപുഴ: നവകേരളത്തിന്റെ ഭാവി വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനസമക്ഷം അവതരിപ്പിക്കുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരള മന്ത്രിസഭ പങ്കെടുക്കുന്ന നവകേരള സദസിന് ഇടുക്കി ജില്ലയില്‍ ഇന്ന് തുടക്കമാവും. വൈകീട്ട് 6.30ന് ഗാന്ധിസ്‌ക്വയര്‍ മൈതാനത്ത് നവകേരള സദസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ , തുറമുഖം മ്യൂസിയം പുരാരേഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍, ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു, ദേവസ്വം, പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റ് പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍, ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍, വ്യവസായം, നിയമം, കയര്‍ വകുപ്പ് മന്ത്രി പി.രാജീവ്, മൃഗസംരക്ഷണ ഡയറി വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി, സഹകരണം, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍, മത്സ്യവിഭവ, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍, പൊതുമരാമത്ത,് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, കായിക,വഖഫ്, ഹജ്ജ് തീര്‍ത്ഥാടനം, പി ആന്‍ ടി, റെയില്‍വേ, വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍, ഭക്ഷ്യ പൊതുവിതരണം ലീഗല്‍ മെട്രോളജി ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍.അനില്‍, ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു, തദ്ദേശസ്വംയഭരണം, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്, കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്, വിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്, എന്നിവരുടെ സാന്നിധ്യത്തിലാണ് സദസ്സ് ഉദ്ഘാടനം ചെയ്യുന്നത്.

Related Articles

Back to top button
error: Content is protected !!