തൊടുപുഴ: വണ്ണപ്പുറം എസ്.എന്‍.എം.വി.എച്ച്.എസ്.എസില്‍ ഓണപൂവിളവെടുപ്പ് നടത്തി, പൂന്തോട്ടത്തില്‍ നിന്ന് ശേഖരിച്ച പൂക്കള്‍ ഉപയോഗിച്ച് 600 സ്ക്വയര്‍ ഫീറ്റ് അത്ത പൂക്കളമൊരുക്കി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദുമതി അധ്യാപകരായ റോണല്‍, ശില്പ, ഗായത്രി,മിനി,ബിജി, പ്രീത, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.