Thodupuzha

ഇടുക്കി എം. പി അഡ്വ. ഡീന്‍ കുര്യാക്കോസ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം സ്‌കൂളിന് സമര്‍പ്പിച്ചു

തൊടുപുഴ: പടി. കോടിക്കുളം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ സ്വപ്‌നമായിരുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം അഡ്വ.ഡീന്‍ കുര്യാക്കോസ് എം. പി സ്‌കൂളിന് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്ബര്‍ ഇന്ദു സുധാകരന്റെ 25 ലക്ഷം രൂപ പദ്ധതി തുക ചിലവഴിച്ച്‌ നിര്‍മ്മിച്ചതാണ് പ്രസ്തുത സ്റ്റേഡിയം. ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.

ഇടുക്കി ജില്ലയില്‍ നിന്നും ജവഹര്‍ ശ്രേഷ്ഠ അധ്യാപക പുരസ്കാരം നേടിയ അധ്യാപിക ശ്രീമതി സിനി ട്രീസ ജോണിന് അനുമോദനവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ബെറ്റ്സി ടീച്ചറിന് യാത്രയയപ്പും, സംസ്ഥാന കലോത്സവത്തില്‍ മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി എന്നീ ഇനങ്ങളില്‍ A ഗ്രേഡ് നേടിയ കുമാരി ദേവിക പ്രദീപിന് അനുമോദനവും നല്‍കി.

Related Articles

Back to top button
error: Content is protected !!